സിനിമയിലെ അഭിനയത്തില്‍ നിന്നുള്ള ഇടവേളയില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത് ഫാഷനിലായിരുന്നു. പിന്നീട് നടി പ്രാണയെന്ന ബോട്ടീക്കും ആരംഭിച്ചു. ഇന്നിപ്പോള്‍ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രാണയുടെ ഉപഭോക്താക്കളാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പൂര്‍ണിമയുടെ അരികിലേക്ക് എത്താറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഫാഷനിലെ ട്രെന്‍ഡുകളെക്കുറിച്ചും കുടുംബത്തിലെ സന്തോഷങ്ങളെക്കുറിച്ചുമൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലം മുതല്‍ത്തന്നെ നിറങ്ങളോടും ഡിസൈനിംഗിനോടുമൊക്കെ താല്പര്യമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിലാണ് പൂര്‍ണിമ ഇതിനെ കുറിച്ച് പറയുന്നത്.
ഫാഷനോട് അടങ്ങാത്ത താല്പര്യമാണുള്ളത്. നല്ലതോ ചീത്തയോ എന്ന കാര്യം ഫാഷനില്‍ ഇല്ല. സീസണനുസരിച്ച് കളര്മാറുന്നതിനോടും താല്പര്യമില്ല. നമുക്ക് യോജിക്കുന്നുണ്ടോ ആ വസ്ത്രമെന്ന കാര്യത്തെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കാറുള്ളത്. നമുക്ക് ഇണങ്ങുന്നതാണെങ്കില്‍ അത് തന്നെയാണ് ട്രെന്‍ഡ്. അതല്ലാതെ ഇതിന് മറ്റ് ഘടകങ്ങളൊന്നുമില്ല. താന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അധികം ചി്ന്തിക്കാറില്ലെന്നും താരം പറയുന്നു.
വിപണിയിലെ ആയാലും ലോകത്തിലെ ആയാലും പുതുപുത്തന്‍ ഫാഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന കാലമാണിത്. ഡിസൈനിംഗിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാം. കുറച്ച് കഷ്ടപ്പെട്ടാല്‍ ആര്‍ക്കും സ്വന്തമായ സ്റ്റൈല്‍ ഉണ്ടാക്കാനാവും. ആഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ അത് ഡിസൈന്‍ ചെയ്യാന്‍ കഴിയും. വസ്ത്രധാരണം നമ്മുടെ വ്യക്തിത്വത്തെക്കൂടി ബാധിക്കുന്നതാണ്.
വ്യത്യസ്തത എങ്ങനെയൊക്കെ കൊണ്ടുവരാന്‍ കഴിയുമെന്നതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. കുറച്ച് ഡ്രസ്സുകള്‍ ഉപയോഗിച്ച് ചെയ്യുകയാണെങ്കിലും മിക്സ് ആന്‍ഡ് മാച്ച് തിരഞ്ഞെടുക്കാനാവും. 3 മാസം കൂടുമ്പോള്‍ വാര്‍ഡ്രോബ് റീസൈക്കിള്‍ ചെയ്യാറുണ്ട്. ഇങ്ങനെ മാറ്റുന്ന ഡ്രസുകള്‍ മിസ്ക് ആന്‍ഡ് മാച്ചിനാണ് പിന്നീട് ഉപയോഗിക്കാറുള്ളത് പൂര്‍ണിമ പറഞ്ഞു.
Post Your Comments