CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിന്റെ ജിം ട്രെയിനറെ പരിചയപ്പെടുത്തി വിജയ് യേശുദാസ്

മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വിഡിയോകളിലെല്ലാം അദ്ദേഹത്തെ സഹായിക്കുന്ന ജിം ട്രെയ്നറേയും കാണാന്‍ സാധിക്കുമായിരുന്നു

പല സിനിമകൾക്ക് വേണ്ടിയും ശരീരഭാരം കുറയ്ക്കണമെന്ന് സംവിധായകന്മാർ മോഹൻലാലിനോട്  ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലായിരുന്നു. എന്നാൽ ഒടിയൻ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നടൻ തന്റയെ ശരീരഭാരം നന്നായി കുറച്ചിരുന്നു.  തുടര്‍ന്ന് ശരീരഭാരം അമിതമാകാതെയും ശ്രദ്ധിച്ചു. ഇതിനായി താരം നടത്തുന്ന വര്‍ക്കൗട്ടുകളുടെ വിഡിയോ സോഷ്യല്‍ മീഡിയൽ തരംഗമായിരുന്നു.

മോഹന്‍ലാലിന്റെ ഈ വര്‍ക്കൗട്ട് വിഡിയോകളിലെല്ലാം അദ്ദേഹത്തെ സഹായിക്കുന്ന ജിം ട്രെയ്നറേയും കാണാന്‍ സാധിക്കുമായിരുന്നു. കൊച്ചിയിലെ ജിം ട്രെയ്നറായ മാര്‍ഷല്‍ എന്ന ചെറുപ്പക്കാരനായിരുന്നു ഇത്. പ്രമുഖ ചാനലിന്റെ അഭിമുഖത്തില്‍ ഗായകന്‍ വിജയ് യേശുദാസാണ് മാര്‍ഷലിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. നിരന്തര യാത്ര മൂലവും മറ്റും തനിക്ക് ഉണ്ടായിരുന്ന സ്ലിപ് ഡിസ്‌ക് പ്രശ്നങ്ങള്‍ പരിഹരിച്ചത് മാര്‍ഷലാണെന്നും വിജയ് യേശുദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button