GeneralKollywoodLatest News

ലിപ് ലോക്ക് സീനെ ക്കുറിച്ച് പറഞ്ഞിരുന്നില്ല; തിരിച്ചു വീട്ടില്‍ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചതിനെക്കുറിച്ച് നടി മീന

ആ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു സംവിധായകന്‍റെ മുന്നിലേക്ക്‌ ചെന്നപ്പോള്‍ ലൈറ്റ് പോകുന്നു വേഗം നില്‍ക്കാന്‍ എന്ന് പറഞ്ഞു അദ്ദേഹം ധൃതി കൂട്ടി

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരം കമല്‍ഹസന് കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ. നടി മീനയും തന്റെ പ്രിയ താരത്തിനു പിറന്നാള്‍ ആശംസ നേര്‍ന്നത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

“എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു. ഉലകനായകന്, ഇതിഹാസത്തിന് ജന്മദിനാശംസകൾ,” എന്നായിരുന്നു മീന കുറിച്ചത്. ‘അവ്വൈ ഷണ്മുഖി’ എന്ന ചിത്രത്തിലെ ‘രുക്കു രുക്കു’ എന്ന പാട്ടിന്റെ വീഡിയോയും മീന പങ്കുവച്ചിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ മീന പങ്കുവച്ചിരുന്നു.

“ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം അസിസ്റ്റന്റ്റ് ഡയറക്ടര്‍ വന്നു പറഞ്ഞു. അമ്മ ഷോട്ട് റെഡി അടുത്തത് ലിപ് ലോക്ക് സീനാണ്. എനിക്ക് മനസിലായില്ലെന്ന് കരുതി അയാള്‍ വിശദീകരിച്ചു. അമ്മ ലിപ് ടു ലിപ് കിസ് കൊടുക്കുന്ന സീന്‍. ഞാന്‍ ഞെട്ടി പോയി അങ്ങനെയൊരു സീനിനെക്കുറിച്ച് ആരും എന്നോട് പറഞ്ഞിലല്ലോ. എനിക്കിപ്പോള്‍ തിരിച്ചു വീട്ടില്‍ പോകണം എന്ന് പറഞ്ഞു ഞാന്‍ കരച്ചിലായി. ആ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു സംവിധായകന്‍റെ മുന്നിലേക്ക്‌ ചെന്നപ്പോള്‍ ലൈറ്റ് പോകുന്നു വേഗം നില്‍ക്കാന്‍ എന്ന് പറഞ്ഞു അദ്ദേഹം ധൃതി കൂട്ടി. അപ്പോഴേക്കും കമല്‍ സാര്‍ വന്നു. ബോധംകെട്ടു വീഴുമെന്ന അവസ്ഥയില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നത്. മുഖങ്ങള്‍ തമ്മില്‍ അടുത്തു വരുന്നന്നേയുള്ളൂ. സ്ക്രിപ്റ്റില്‍ ബാക്കി അസിസ്റ്റന്റ്റ് ഡയറക്ടര്‍ ഊഹിച്ചതാണ്. അപ്പോഴാണ് എനിക്ക് സമാധാനമായത്. ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും വിളറി നില്‍ക്കുന്ന എന്റെ മുഖം കണ്ട്.” മീന പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button