തമിഴ് സിനിമയുടെ ഉലകനായകന് തന്റയെ അറുപത്തിയഞ്ചാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചിരിക്കുകയാണ്. ജന്മനാടായ പരമക്കുടിയിലായിരുന്നു കമല്‍ ഹാസൻ തന്റയെ പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി എത്തിയത്. ഇതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട നടന് ആരാണ് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന് മലയാളത്തിന്റെ ഫഹദ് ഫാസില്‍ ആണെന്നാണ് കമല്‍ ഹാസൻ പറഞ്ഞത്. ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങള്‍. തമിഴില്‍ ആരെയാണെന്നുള്ള കാര്യം പറയുന്നില്ലെന്നും കമല്‍ ഹാസന് പ്രതികരിച്ചു. ജന്മദിനം 65 വര്‍ഷം ആഘോഷിക്കുന്നതിനൊപ്പം സിനിമാ ജീവിതത്തിന്റെയും 60 വര്‍ഷം ആണ്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ കമല്‍ ഹാസന് ഇപ്പോഴും സജീവമായി തുടരുകയാണ്. രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2 അടക്കമുള്ള സിനിമകളുടെ തിരക്കിലാണ് താരം ഇപ്പോൾ.
Post Your Comments