ജയറാം – പാർവ്വതി താരദമ്പതികൾ മലയാള സിനിമയുടെ ഐശ്വര്യമായി നില കൊള്ളുമ്പോള്‍ സിനിമയ്ക്കു അപ്പുറമുള്ള വ്യക്തി ജീവിതത്തിലും ഇരുവരും ഒരേ മനസ്സോടെ മാതൃക താരദമ്പതികളായി ജീവിക്കുക്കുകയാണ് പാർവ്വതിയ്ക്ക് വേണ്ടി ജയറാം തന്റെ കരിയറിൽ ഒരു സിനിമ വരെ ഉപേക്ഷിച്ചിട്ടുണ്ട് ജയറാമിനെ നായനാക്കി നിസാർ സംവിധാനം ചെയ്ത ചിത്രമാണ് ‘സുദിനം’. ഈ ചിത്രം ചെയ്യും മുൻപ് തിരൂർ ലൊക്കെഷൻ പശ്ചാത്തലമാക്കി മറ്റൊരു ചിത്രം ചെയ്യാനാണ് നിസാറും കൂട്ടരും ആലോചിച്ചത്. പക്ഷേ പാർവ്വതിയെ ഡെലിവറിക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നത് കൊണ്ട് കൊച്ചിയിൽ നിന്നു വിട്ടു നിൽക്കാൻ തനിക്കാവില്ലെന്ന് ജയറാം അറിയിക്കുകയായിരുന്നു, പക്ഷേ തങ്ങൾ പ്ലാൻ ചെയ്ത സിനിമ ഉപേക്ഷിക്കാൻ നിസാറും ടീമും തയ്യാറായിരുന്നില്ല. തിരൂർ ലൊക്കേഷൻ പ്രമേയമാക്കി പറയാനിരുന്ന ചിത്രം ഉപേക്ഷിച്ചു കൊണ്ട് ജയറാമിന്റെ സൗകര്യാർത്ഥം മറ്റൊരു തിരക്കഥ ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി ചിത്രീകരിക്കുകയായിരുന്നു.
1994-ൽ പുറത്തിറങ്ങിയ ‘സുദിന’ത്തിൽ ജയറാമിന്റെ നായികയായി അഭിനയിച്ചത് മാധവിയായിരുന്നു.സാമ്പത്തികമായി ചിത്രം പരാജയപ്പെട്ടുവെങ്കിലും നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ജയറാം സ്കൂൾ അധ്യാപകനായി വേഷമിട്ട ‘സുദിനം’. ദിലീപും ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ബാബു ജനാര്‍ദ്ദനനായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
Post Your Comments