
സിനിമ നടിമാർക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെ കുറിച്ച് പലരും പല വേദികളിലും പറഞ്ഞിരുന്നു. എന്നാൽ ബോളിവുഡിലെ ശ്രദ്ധേയയായ താരമായ ഇഷ കോപ്പികറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ കരിയറില്‍ ഉണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.
”എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത നിര്‍മാതാവ് നടന്മാരുടെ ഗുഡ് ബുക്കില്‍ കയറാനായി നായകനായ നടനെ വിളിക്കണമെന്നു പറഞ്ഞു. അങ്ങനെ വിളിച്ചപ്പോള്‍ അയാളെ നേരില്‍ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ഞാന്‍ ആരുടെ കൂടെയാണ് വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഡ്രൈവര്‍ക്കൊപ്പമാണ് എന്ന് പറഞ്ഞപ്പോള്‍ ആരെയും കൂടെ കൊണ്ടു വരേണ്ട എന്ന് പറഞ്ഞു. ഞാന്‍ 15-16 വയസുള്ള പെണ്‍കുട്ടി അല്ലല്ലോ. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം അതിനാല്‍ നാളെ ഞാന്‍ ഫ്രീ അവില്ല അറിയിക്കാം എന്ന് പറഞ്ഞു. ഉടന്‍ തന്നെ നിര്‍മാതാവിനെ വിളിച്ച് എന്നെ കാസ്റ്റ് ചെയ്തത് എന്റെ കഴിവ് കണ്ടിട്ടാണോ എന്ന് ചോദിച്ചു.പിന്നീട് ആ നടനോടൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല ഇഷ പറഞ്ഞു.
Post Your Comments