CinemaGeneralLatest NewsNEWSTollywood

‘തെലുങ്കിൽ അന്യഭാഷ നടിമാര്‍ക്കാണ് പ്രാധന്യം’ : നിര്‍മ്മാതാക്കള്‍ക്ക് എതിരെ വിവാദ പ്രസ്താവനയുമായി ഈഷ റെബ്ബ

രഗാല 24 ഗണ്ടലോ’ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം

തെലുങ്ക് സിനിമയിലെ നിര്‍മ്മാതാക്കള്‍ക്ക് നേരെ വിവാദ പ്രസ്താവന നടത്തി നടി ഈഷ റെബ്ബ.
തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്‍മ്മാതാക്കള്‍ കൂടുതലായും അന്യഭാഷ നടികളെയാണ് പരിഗണിക്കുന്നതെന്നാണ് ഈഷയുടെ ആരോപണം. ഒരു അഭിമുഖത്തിനിടെയാണ് നടി ഈ കാര്യം പറയുന്നത്.

തെലുങ്ക് നടിമാര്‍ക്കൊപ്പം നിര്‍മ്മാതാക്കള്‍ കൂടുതല്‍ ‘കംഫര്‍ട്ടബിള്‍’ ആണെന്നും എന്നാല്‍ അത് ആശയവിനിമയം നടത്താന്‍ സൗകര്യപ്രദം എന്നത് മാത്രമാണ്. സിനിമകളില്‍ നല്ല റോളുകള്‍ അന്യഭാഷ നടിമാര്‍ക്കാണ് നല്‍കാറുള്ളതെന്നും ഈഷ റെബ്ബ പറഞ്ഞു.

തെലുങ്ക് സംസാരിക്കുന്ന നടിമാര്‍ക്ക് സിനിമ കൊടുക്കാത്തത് തികച്ചും അനീതിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും താരം പറയുന്നു. ‘രഗാല 24 ഗണ്ടലോ’ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

shortlink

Post Your Comments


Back to top button