വലിയ ഒരു പരാജയത്തിനു ശേഷം മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസിൽ ‘കൈയ്യെത്തും ദൂരത്തിന്റെ’ ബോക്സോഫീസ് പരാജയത്തിനു ശേഷം സഹസംവിംധായകനാകണമെന്ന മോഹവുമായാണ് മടങ്ങി വരുന്നത്. ലാൽ ജോസിന്റെ സംവിധാന സഹായിയാകണമെന്ന് ആഗ്രഹം അറിയിച്ച ഫഹദ് ഫാസിലിനെ ലാൽ ജോസ് പിന്തിരിപ്പിക്കുകയായിരുന്നു. ‘അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് വെയിൽ കെള്ളേണ്ടവനല്ലെന്നും നായകനെന്ന നിലയിൽ മലയാള സിനിമയ്ക്ക് നിന്നെ ആവശ്യമുണ്ടെന്നും’, ലാൽ ജോസ് ഫഹദിനോട് വ്യക്തമാക്കി. ഫഹദിനെ നായകനാക്കി ‘മദർ ഇന്ത്യ’ എന്ന പേരിൽ ലാൽ ജോസ് ഒരു ബിഗ് ബജറ്റ് പ്രോജക്റ്റും അന്ന് ആലോചിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവർ ആ ചിത്രത്തിന്റെ കാസ്റ്റിംഗ് നിരയിലുണ്ടായിരുന്നു. പക്ഷേ പിന്നീട് ‘ചാപ്പക്കുരിശ്’ എന്ന പേരിൽ ഒരു ചിത്രം വന്നപ്പോൾ അതിന്റെ തീം ലാൽ ജോസ് ആലോചിച്ചിരുന്ന കഥയുമായി സാമ്യം വന്നതു കൊണ്ട് മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ തന്റെ പ്രേജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു.
അന്ന് ആ ചിത്രത്തിന്റെ കഥ പല നിർമ്മാതാക്കളോടും ലാൽ ജോസ് പറയുകയുണ്ടായി. എന്നാൽ ഫഹദിനെപ്പോലെ ഒരു പുതുമുഖത്തെ നായകനാക്കണമെന്ന് പറഞ്ഞപ്പോൾ പലരും പിൻമാറുകയാണ് ചെയ്തത്. ശേഷമാണ് ലാൽ ജോസ് ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രം ചെയ്യാൻ തീരുമാനിക്കുന്നത് . ഫഹദ് മലയാളത്തിലെ മുൻനിര നായകനായ ശേഷം ലാൽ ജോസ് അദ്ദേഹത്തിനൊപ്പം ‘ഡയമണ്ട് നെക്ലസ്’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
Post Your Comments