ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് സിനിമയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിരിക്കുകയാണ്. ഒരു ചലച്ചിത്ര നടൻ എന്നതോടൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ് അമിതാഭ് ബച്ചന്. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാർഡുകൾ ഉൾപ്പെടെ ബച്ചൻ തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ 50 വര്‍ഷം പൂര്ത്തിയാക്കിരിക്കുന്ന താരത്തിന് മകന് ബോളിവുഡ് നടന് അഭിഷേക് ബച്ചന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
”മകനെന്ന നിലയില്‍ മാത്രമല്ല, നടനെന്ന നിലയിലും ആരാധകനെന്ന നിലയിലും അങ്ങയെപ്പോലുള്ള മഹദ് വ്യക്തിത്വത്തെ കാണാന്‍ കഴിഞ്ഞതില്‍ അനുഗൃഹീതനാണ്. അങ്ങയെ ആദരിക്കാനും അങ്ങില്‍നിന്നു പഠിക്കാനും കൂടുതല്‍ അഭിനന്ദിക്കാനും ഇനിയുമേറെയുണ്ട്” -അഭിഷേക് പറഞ്ഞു. ബച്ചന്റെ കാലത്തുജീവിച്ചിരുന്നവരാണെന്ന് പറയാന്‍ ഒട്ടേറെ സിനിമാപ്രേമികള്‍ക്കു അവസരമുണ്ടായിരിക്കുന്നുവെന്ന് പറഞ്ഞ അഭിഷേക് അടുത്ത അമ്പതുവര്ഷങ്ങള്ക്കായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments