CinemaGeneralLatest NewsMollywoodNEWS

അല്ലിക്കും തനിക്കും ഡാന്‍സ് ഇഷ്ടമാണ് ; പൃഥ്വി അത്ര പോര : സുപ്രിയ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് സുപ്രിയ ഇക്കാര്യം സൂചിപ്പിക്കുന്നത്.

നടനായും സംവിധായകനായും പ്രേക്ഷകരുടെ ഇഷ്ട് താരമാണ് പൃഥ്വിരാജ്. മാസും ക്ലാസും റൊമാന്‍സും എല്ലാം താരത്തിന്റയെ കൈകളില്‍ ഭദ്രമാണ്. എന്നാല്‍ ഡാന്‍സ് എന്നത് നടന് വളരെ മടിയുള്ള ഒരു കാര്യമാണെന്ന് പറയുകയാണ് ഭാര്യ സുപ്രിയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് സുപ്രിയ ഇക്കാര്യം സൂചിപ്പിക്കുന്നത്.

 

‘എനിക്ക് നൃത്തം ചെയ്യാന്‍ ഇഷ്ടമാണ്. അല്ലിയ്ക്കും എന്നെപ്പോലെ നൃത്തം ചെയ്യാന്‍ ഇഷ്ടമാണ്. എന്നാല്‍ പൃഥ്വി ഒരു വിമുഖതയുള്ള ഡാന്‍സറാണ്.’ഹൃത്വിക് റോഷനും ടൈഗര്‍ ഷറഫുംഅഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വാറിലെ ‘ഗുംഗുരു’ എന്ന പാട്ടിന് ടൈഗര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ കുറിച്ചു.

രഞ്ജിത് നിര്‍മ്മിച്ച് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

shortlink

Related Articles

Post Your Comments


Back to top button