തമിഴ് സിനിമയുടെ ഉലക നായകനായിട്ടാണ് കമല്ഹാസന് അറിയപ്പെടുന്നത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു കമല്‍ഹാസനും സരികയും. എന്നാൽ ഇടയ്ക്ക് വെച്ച് കമല്‍ഹാസനും സരികയും തമ്മിൽ വേര്‍പിരിയുകയായിരുന്നു. വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തന്നെയാണ് ഇരുവരും കഴിയുന്നത്. അച്ഛന്റയും അമ്മയുടെ വേര്‍പിരിയലിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ശ്രുതി ഹാസന് പറയുന്നത്.
ഇപ്പോഴിതാ തന്റെ മാതപിതാക്കളുടെ വേര്‍പിരിയൽ അതിജീവിച്ചതിനെക്കുറിച്ച് പറയുകയാണ് ശ്രുതി ഹാസന്. ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.
എത്ര സുഖകരമാണെങ്കിലും ജീവിതത്തില്‍ വേദന ഒഴിവാക്കാന്‍ പറ്റില്ല. എല്ലാം തികഞ്ഞ കുടുംബമാണെങ്കിലും വേദന അനിവാര്യമാണ്. മാതാപിതാക്കള്‍ ഒരുമിച്ച് കഴിയുകയാണെങ്കിലും സന്തോഷം നിറഞ്ഞ കുടുംബമാണെങ്കിലും അപ്രതീക്ഷിതമായിട്ടായിരിക്കും ചില വേദനകള്‍ തേടിയെത്തുന്നത്. ജീവിതത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വേദന. അച്ഛനും അമ്മയും അവരായി ഇരിക്കുന്നതിനോടാണ് താല്പര്യമെന്നും അവരുടെ സന്തോഷം നിലനില്‍ക്കട്ടെയെന്നായിരുന്നു ആഗ്രഹിച്ചത്.
പുറംലോകത്തെ സംബന്ധിച്ച് അതൊരു വാര്‍ത്തയായിരുന്നു. ഇതേ അവസ്ഥയിലൂടെ കടന്നുപോയവരെ സംബന്ധിച്ചിടത്തോളം ഇതൊരു വാര്‍ത്തയായിരുന്നില്ല. ചെയ്യേണ്ടത് അവര്‍ ചെയ്തു. രണ്ടുപേരും അവരുടേതായ രീതികളില്‍ സന്തോഷം അര്‍ഹിക്കുന്ന വ്യക്തികളാണ്. അവരുടെ ജീവിതത്തിലേക്ക് താനും സഹോദരിയും എത്തുന്നതിന് മുന്‍പ് അവര്‍ രണ്ട് വ്യക്തികളായിരുന്നു.
പുറത്തുള്ളവര്‍ക്ക് അതൊരു വേര്‍പിരിയലായി തോന്നുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ അതിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 2 വ്യക്തികള്‍ പിരിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ദു:ഖമുണ്ടാവും. മുതിര്‍ന്ന വ്യക്തിയെന്ന നിലയിലും ജീവിതത്തില്‍ ബന്ധങ്ങളിലൂടെ കടന്നുപോയെന്ന ആളെന്ന നിലയിലും ഇതേക്കുറിച്ച് തനിക്ക് കൃത്യമായി പറയാനാവും. ഒരു ബന്ധം ശരിയാവുന്നില്ല എന്ന് തോന്നിയാല്‍ അത് കൂട്ടിക്കെട്ടാന്‍ നോക്കരുത്. കൊടുങ്കാറ്റില്‍ ഒരുമിച്ച് തകര്‍ന്ന് പോവും. അതിനാല്‍ വേര്‍പിരിയുന്നതാണ് നല്ലത് ശ്രുതി ഹാസന് പറയുന്നു.
Post Your Comments