GeneralLatest NewsNEWS

മോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിച്ചു

കലാരംഗം ഉപേക്ഷിക്കുകയാണ് അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിച്ചു. കലാരംഗത്തു നിന്നും പിന്‍വാങ്ങുന്ന വിവരം ഗായിക തന്നെയാണ് തന്റയെ ട്വിറ്ററിലൂടെ പറഞ്ഞത്. റാബിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ പിന്‍വാങ്ങല്‍.

‘കലാരംഗം ഉപേക്ഷിക്കുകയാണ് അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തില്‍ ആളുകളുടെ ഹൃദയത്തെ മയപ്പെടുത്തട്ടെ’പാട്ട് ഉപേക്ഷിക്കുകയാണ് റാബി പിര്‍സാദ
ട്വീറ്ററിൽ കുറിച്ചു.

മോദിയെ വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നായിരുന്നു ഇവർ ആദ്യം ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ പിന്നീട് മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.ബോംബുകളും ടൈമറുകളും ഘടിപ്പിച്ച ജാക്കറ്റ് ധരിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം മോദി ഹിറ്റ്‌ലര്‍ ആണെന്നും ‘കശ്മീര്‍ കി ബേട്ടി’ എന്ന ഹാഷ് ടാഗും റാബി കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button