മോഹന്‍ലാലിനെ പോലെയുള്ള സൂപ്പര്‍ താരങ്ങളുടെ സിനിമ കാണുമ്പോള്‍ അദ്ദേഹത്തെ ഒന്ന് നേരില്‍ കണ്ടു ഫോട്ടോ എടുക്കണം എന്ന ആഗ്രഹം എല്ലാവരുടെയും മനസ്സി വരാറുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ ‘ചിത്രം’ എന്ന സിനിമ കണ്ട ശേഷം ഒരു സിംഗപ്പൂര്‍ മലയാളി അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞത് ഏറെ വിചിത്രമായ കാര്യമാണ്. ‘ഈ ചിത്രം എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു, നീ നോക്കിക്കോ ഇതിലെ നായകനെയും, സംവിധായകനെയും ഞാന്‍ എന്റെ അടുത്ത സുഹൃത്താക്കി മാറ്റു’മെന്നായിരുന്നു ഭാര്യയോട് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോള്‍ മോഹന്‍ലാലിന്റെയും, പ്രിയദര്‍ശന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് രാമ എന്ന് പേരുള്ള ഇദ്ദേഹം.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ‘ചിത്രം’ പ്രിയദര്‍ശന്റെ സിനിമാ ലിസ്റ്റില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമയാണ്. ‘വിഷ്ണു’ എന്ന കഥാപാത്രമായി മോഹന്‍ലാലും ‘കല്യാണി’ എന്ന കഥാപാത്രമായി സുചിത്രയും അഭിനയിച്ച ‘ചിത്രം’ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ക്കുകയായിരുന്നു. സാധാരണ ഒരു കുടുംബ ചിത്രം എന്നതില്‍ കവിഞ്ഞു വലിയൊരു വിജയ സാധ്യത ‘ചിത്ര’ത്തിനുണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിച്ചിടത്താണ് ‘ചിത്രം’ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മലയാള സിനിമയുടെ മഹാ വിജയമായത്. നെടുമുടി വേണു, ശ്രീനിവാസന്‍ മണിയന്‍പിള്ള രാജു, സുകുമാരി തുടങ്ങിയവരായിരുന്നു ‘ചിത്ര’ത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Post Your Comments