ബിഗിലിന്റെ വിജയത്തിന് പിന്നാലെ വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 64. വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എന്നാൽ ചിത്രത്തിൽ ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തീരുമാനിച്ചിരുന്നത് കെജിഎഫ് താരം യഷ്, അഭിഷേക് ബച്ചന്‍ തുടങ്ങിയവരെ ആയിരുന്നു സ്‌ക്രിപ്റ്റ് വായിച്ച ഇരുവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റു സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളായതിനാലാണ് ഇവര്‍ വിജയ് ചിത്രത്തിലേക്ക് എത്താതിരുന്നതെന്നുമാണ് അറിയുന്നത്.
ദളപതി 64ല്‍ കോളേജ് പ്രൊഫസറായിട്ടാണ് വിജയ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയായിരുന്നു. അടുത്ത ഷെഡ്യൂള്‍ ഉടന്‍ ഡല്‍ഹിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
Post Your Comments