മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടെ ഏറെ ഇഷ്ട്ടമാണ് ദുല്‍ഖർ സൽമാനും. എന്നാൽ കോടികള്‍ മുടക്കി പുത്തൻ കാറുകൾ വാങ്ങുന്ന താരങ്ങള്‍ക്കിടയില്‍ ദുല്‍ഖര്‍ വ്യത്യസ്ഥനാണ്. ഇപ്പോഴിതാ പഴയ ക്ലാസിക് വാഹനങ്ങളിലൊന്നാണ് ദുൽഖുർ സ്വന്തമാക്കിയിരിക്കുന്നത്. നിസാന്റെ ചെറുകാര്‍ നിര്‍മാതാക്കളായി ഡാറ്റ്‌സണ്ണിന്റെ പഴയമൊഡല്‍ ഡാറ്റ്‌സണ്‍ 1200 ആണ് ദുല്‍ഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാര്‍ ഡീലര്‍മാരായ സിഗ്നേച്ചര്‍ കാറില്‍ നിന്നാണ് ക്ലാസിക് കാറായ ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കിയത്.
ദുല്‍ഖറിന്റെ താത്പര്യ പ്രകാരം വാഹനം മുംബൈയില്‍ നിന്നും വാങ്ങി കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ വിപണിയിലുള്ള നിസാന്‍ സണ്ണിയുടെ ആദ്യ കാല മോഡലുകളിലൊന്നാണ് ഡാറ്റ്‌സണ്‍ 1200. ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍ തുടങ്ങിയ വാഹനങ്ങളും ദുല്‍ഖറിന്റെ ഗാരേജിലുണ്ട്.
Post Your Comments