CinemaGeneralLatest NewsMollywoodNEWS

‘ജീവിച്ചുകാണിച്ചുകൊടുക്കുകല്ലാതെ വേറൊന്നും’ പുണ്യയെ ചേര്‍ത്തുപിടിച്ച് ഇടറുന്ന ശബ്ദത്തില്‍ ഭാവന ആ അനുഭവം കഥ പറയുന്നു

പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും താരം പറഞ്ഞിരുന്നു

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനെ വിവാഹം കഴിച്ചതോടെ മലയാള സിനിമയില്‍ നിന്നും അകന്നിരിക്കുകയാണ് താരം. എന്നാൽ ഇടയ്ക്ക് പൊതുവേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി ഭാവന എത്താറുണ്ട്.  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റയെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സരിഗമപ റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയിരിക്കുകയാണ് ഭാവന.

തന്റെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ചും ഭാവന തുറന്നുപറഞ്ഞിരുന്നു. ഒരു മത്സരാര്‍ത്ഥിയെ കാണാനുള്ള വരവാണ് തന്റേതെന്നായിരുന്നു ഭാവന പറഞ്ഞത്. പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും താരം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് പുണ്യ കരയുമ്പോള്‍ ആശ്വസിപ്പിക്കാനായി ഭാവനയും വേദിയിലേക്ക് എത്തിയിരുന്നു. പുണ്യയുടെ സംസാരം കേട്ട് ഭാവന മാത്രമല്ല മറ്റുള്ളവരും കരയുന്നുണ്ട്. നമ്മള്‍ ജീവിച്ചുകാണിച്ചുകൊടുക്കുകല്ലാതെ വേറൊന്നും..എന്ന് പറഞ്ഞ് താരം വികാരധീനയാവുകയായിരുന്നു.  പരിപാടിയുടെ പ്രമോ വീഡിയോയിലാണ് ഈ കാര്യങ്ങൾ കാണുന്നത്. വീഡിയോ കണ്ട ആരാധകർ  എന്താണ് സംഭവമെന്നാണ് ചോദിക്കുന്നത്. എന്തായാലും പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button