CinemaGeneralLatest NewsMollywoodNEWS

‘ഇന്നത്തെ കാലത്ത് നല്ല സിനിമകള്‍ എടുക്കാൻ പ്രയാസമാണ്’ ; തുറന്നടിച്ച് അടൂർ ഗോപലകൃഷ്ണൻ

നല്ല സിനിമകൾ കാണിച്ച് കുട്ടികളുടെ മനസിൽ കാഴ്ചകളും ചിന്തകളും രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടത്

സ്കൂൾ കുട്ടികൾ സിനിമ എടുക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് കാണുകയും വായിക്കുകയുമാണ് വേണ്ടതെന്ന് പറയുകയാണ് സംവിധായകൻ അടൂർ ഗോപലകൃഷ്ണൻ. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല സിനിമകൾ കാണിച്ച് കുട്ടികളുടെ മനസിൽ കാഴ്ചകളും ചിന്തകളും രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്നും ഇക്കാര്യത്തിൽ ഡൽഹിയിൽ വിദ്യാർത്ഥികൾക്കായി മലയാളം ചലച്ചിത്രോത്സവം എന്ന ആശയവുമായെത്തിയ പി.ആർ.ഡിയെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും അടൂർ പറയുന്നു.

കുട്ടികൾ സിനിമ എടുക്കുന്നു എന്നത് മനശാസ്ത്രപരമായി തെറ്റാണ്. അറിവുകളുടെയും കാഴ്ചയുടെയും ഇൻടേക്കിന്റെ സമയമാണ് സ്കൂൾ വിദ്യാഭ്യാസ കാലം. ഇത്തരം ഇൻടേക്കുകൾ ഉള്ള കുട്ടികളിൽ നിന്നേ ഭാവിയിൽ മികച്ച സിനിമകൾ പിറക്കൂ. അദ്ധ്യാപകർ ചെയ്യേണ്ടത് നല്ല വായനയ്ക്കുള്ള പ്രേരണ നൽകുകയാണ്. എം.ടി.യുടെ കഥ പഠിക്കാനുള്ള കുട്ടി മറ്റ് അദ്ദേഹത്തിന്റെ മറ്റ് കഥകളും തേടിപ്പിടിച്ച് വായിക്കാൻ പ്രേരിപ്പിക്കണം. ഇന്നത്തെ കാലത്ത് സിനിമ എടുക്കാന്‍ എളുപ്പമാണ്, നല്ല സിനിമകള്‍ എടുക്കാനാണ് പ്രയാസമെന്നും അടുര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button