GeneralKollywoodLatest News

ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് െചയ്തു കളഞ്ഞു; അമൃത പറയുന്നു

ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയ താരമാണ് അമൃത. വിജയുടെ ബിഗിലില്‍ നായികയായി എത്തിയ അമൃത വിജയ്ക്ക് ഒപ്പം തെരിയിലും അഭിനയിച്ചിരുന്നു. എന്നാല്‍ തെരിയില്‍ വിജയെ ചീത്ത വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

‘തെരി സിനിമയിൽ പത്തുദിവസം മാത്രമായിരുന്നു ഷൂട്ട്. അന്ന് വിജയ് സാറിനോട് നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സിനിമയിൽ അതൊക്കെ സാധിച്ചു. ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാൽ അദ്ദേഹത്തെ ചീത്ത പറയാൻ എന്റെ മനസുവന്നില്ല. ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറിന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സർ കണ്ണുമൂടി വച്ചു. അങ്ങനെയാണ് ഞാൻ ആ സീനിൽ അഭിനയിച്ചത്. സിനിമയിൽ കാണുന്നതിൽ കൂടുതൽ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് െചയ്തു കളഞ്ഞു.’–അമൃത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button