CinemaGeneralLatest NewsMollywoodNEWS

നക്ഷത്രത്താരാട്ടില്‍ അഭിനയിക്കുന്ന സമയത്ത് എന്‍റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ചില പെണ്‍കുട്ടികള്‍ വന്നു അവരിലൊരാള്‍

അങ്ങനെ അവിടെ കണ്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്റെ കണ്ണുമായി ഉടക്കി അവള്‍ പിന്നെ എനിക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു

മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോയായി കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ യുവ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മോഹന്‍ലാലിനെ പോലെ ഫാസില്‍ കണ്ടെത്തിയ കുഞ്ചാക്കോ ബോബന്‍ ‘അനിയത്തി പ്രാവ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. ‘കുഞ്ചാക്കോ’ കുടുംബത്തിലെ പ്രിയതാരം ഒറ്റ സിനിമ കൊണ്ട് തന്നെ ജനമനസ്സുകളില്‍ ഇടം നേടി. ഒരു സമയത്ത് നിരവധി ലേഡീ ഫാന്‍സുണ്ടായിരുന്ന കുഞ്ചാക്കോ ബോബന്റെ മനസ്സ് കവര്‍ന്നത് പ്രിയ എന്ന പെണ്‍കുട്ടിയായിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്‍ തന്റെ ജീവിത സഖിയാക്കിയ പ്രിയയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

‘നക്ഷത്രത്താരാട്ടി’ല്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ എന്നെ കാണാന്‍ കുറെയധികം കോളേജ് പിള്ളേര്‍ എത്തി. കൂടുതലും പെണ്‍കുട്ടികള്‍. അവര്‍ക്ക് എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു ആവശ്യം. അങ്ങനെ അവിടെ കണ്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്റെ കണ്ണുമായി ഉടക്കി അവള്‍. പിന്നെ എനിക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. പരസ്പരം തുറന്നു പറയാത്ത പ്രണയമായി അത് വളര്‍ന്നു, ആ പെണ്‍കുട്ടിയാണ് ഇന്ന് എന്റെ ജീവിത സഖി. കുഞ്ചാക്കോ ബോബന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button