
ഗാനഗന്ധർവൻ യേശുദാസിന്റയെ മകൻ എന്നതിനപ്പുറം സിനിമ സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ കൂടിയാണ് താരം. ഇപ്പോഴിതാ അച്ഛൻ കെജെ യേശുദാസിന്റെ പേര് പറഞ്ഞ് ജീവിതത്തിൽ രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് താരം. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലാണ് ഗായകൻ ജീവിതത്തിൽ നടന്ന രസകരമായ സംഭവത്തെ കുറിച് വെളിപ്പെടുത്തത്തിയത്.
അച്ഛന്റയെ പേര് ആകെ ഉപയോഗിച്ചത് ഡ്രൈവ് ചെയ്യുന്നതിനിടെ പോലീസ് പിടിക്കുമ്പോഴാണ്. ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നതിനിടെ പോലീസ് പിടിച്ചു. അന്ന് ലൈസൻസ് കാണിച്ചപ്പോൾ യേശുദാസ് എന്ന കണ്ടു. ചോദിച്ചപ്പോൾ ഏൻ അപ്പാ താൻ എന്ന് മറുപടി നൽകി. ‘യേശുദാസ് സാർ പയ്യനാ. പാത്ത് പോങ്ക സാർ’ എന്നായിരുന്നു ലഭിച്ച മറുപടി. അതല്ലാതെ ഒരിക്കൽ പോലും താനായിട്ട് അച്ഛന്റ പേര് ഒരിടത്തും മിസ്യൂസ് ചെയ്തിട്ടില്ലെന്ന് വിജയ് പറയുന്നു.
Post Your Comments