മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ കളക്ടീവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപീകരിച്ച സംഘടന ഇരയായ നടിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ തോന്നിയത് എഴുതി പിടിപ്പിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിത്തം പറയുകയുമല്ലാതെ എന്താണ് ഡബ്ല്യൂ.സി.സി ചെയ്തതെന്നും സിദ്ദിഖ് ചോദിച്ചു.
എറണാകുളം റൂറല്‍ പൊലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിലായിലാണ് സിദ്ദിഖ് ഇതിനെ കുറിച്ച് സംസാരിച്ചത്. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാല് മാസം കഴിഞ്ഞാണ് നടി നടന്റെ പേര് പറഞ്ഞത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ നടന് കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാല്‍ മാത്രം ആ രീതിയില്‍ എടുത്താല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു. എല്ലാവരും നടിക്കൊപ്പമാണ് നില്‍ക്കുന്നത്.
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്. നടിക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതിയാണ് ചാനല്‍ ചര്‍ച്ചകളില്‍ വന്ന് സംസാരിക്കുന്നതെന്ന് ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നടിക്കൊപ്പമാണെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളിലേ വരൂ. സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഢിത്തം പറയുന്നവര്‍ വനിതാ കൂട്ടായ്മയില്‍ ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
Post Your Comments