CinemaGeneralLatest NewsNEWS

രാകുല്‍ പ്രീതും റാണാ ദഗുബതിയും പ്രണയത്തില്‍’; തുറന്ന് പറഞ്ഞ് താരം

ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു

തെന്നിന്ത്യൻ താരസുന്ദരിയാണ് നടി രാകുല്‍ പ്രീത് സിങ്ങ്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പ്രേക്ഷരുടെ ഇഷ്ട നടി കൂടിയാണ്. റാണാ ദഗുബതിയുമായി അടുത്ത സൗഹൃദം കാത്തു സൂകിഷിക്കുന്ന താരം അതുകൊണ്ട് തന്നെ എപ്പോഴും ഗോസിപ് കോളങ്ങളിലും ഇടം പിടിക്കാറുണ്ട്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോഴിതാ റാണയും താനുമായുള്ള ബന്ധം തുറന്ന് പറഞ്ഞിരിക്കുകയാണ് രാകുല്‍ പ്രീത് സിങ്ങ്.

”ഞങ്ങള്‍ അയല്‍ക്കാരാണ്. റാണാ എന്റെ അടുത്ത സുഹൃത്താണ്. എന്റെ സിനിമാ കരിയര്‍ ആരംഭിച്ചത് മുതല്‍ കിട്ടിയ മികച്ച സൗഹൃദമാണ്” എന്ന് രാകുല്‍ പ്രീത് വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് രാകുല്‍ പ്രതികരിച്ചത്. താന്‍ സിംഗിള്‍ ആണെന്ന് രാകുല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button