
തമിഴ് സിനിമയിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. നടന്റയെ സിനിമ ജീവിതം ആരംഭിച്ചത് മലയാള ചിത്രങ്ങളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നതും ഒരു മലയാളി പെൺകുട്ടിയെയായിരുന്നു. തന്റയെ ഭാര്യ ഒരു കടുത്ത ലാലേട്ടന് ആരാധികയാണ് എന്ന് പല വേദികളിലും വിക്രം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരം വിമന്‍സ് കോളേജിന്റയെ വേദിയിലും താരം ഈ കാര്യം പറഞ്ഞിരിക്കുകയാണ്. മകന് ധ്രുവ് വിക്രം നായകനാകുന്ന ആദിത്യവര്‍മ എന്ന ചിത്രത്തിന്റെ ടിക്കറ്റ് ലോഞ്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വിക്രം
“എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരുകേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്ക് ആയിട്ടില്ലെന്ന്. അന്യന് ഞാന്‍ നന്നായിട്ട് ചെയ്തു. ഇപ്പോഴും ഭാര്യ പറഞ്ഞതത് ലാലേട്ടനാണെങ്കില്‍ അത് വേറെ ലെവല്‍ ആയേനെ എന്നാണ്” വിക്രം പറഞ്ഞു.
Post Your Comments