CinemaGeneralLatest NewsMollywoodNEWS

‘മമ്മൂട്ടിയെ പോലെ ആകുകയാണോ മഞ്ജു വാര്യറും’ ; താരത്തിന്റയെ പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

തലമുടി കൊണ്ട് ഒരു കണ്ണ് മറച്ചിട്ടിരിക്കുന്ന സെല്‍ഫി ചിത്രമാണ് മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

മമ്മൂട്ടിയുടെ പുതിയൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നത്.  ഇപ്പോഴും ഇങ്ങനെ ഗ്ലാമര്‍ ലുക്കിലിരിക്കാൻ മമ്മൂട്ടിയ്ക്ക് എങ്ങനെകഴിയുന്നു എന്നാണ് ചിത്രം കണ്ട ആരാധകര്‍ ചോദിച്ചിരുന്നത്. ഇപ്പോഴിതാ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറുടെ  ചിത്രം കണ്ട ആരാധകർക്കും ഇതേ ചോദ്യമാണ് ചോദിക്കാനുള്ളത്.

തലമുടി കൊണ്ട് ഒരു കണ്ണ് മറച്ചിട്ടിരിക്കുന്ന സെല്‍ഫി ചിത്രമാണ് മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഇത്രയും ക്യൂട്ട് ആയിരുന്നോ ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത്. നടി അതീവ സുന്ദരിയാണെന്നും ഈ ചിത്രത്തില്‍ മഞ്ജുവിന്റെ കണ്ണ് തിളങ്ങുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

 

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier) on

പുതിയ ഫോട്ടോയില്‍ മഞ്ജുവിന് പ്രായം തോന്നിക്കുന്നില്ലെന്നും മമ്മൂട്ടിയെ പോലെ ദിവസങ്ങള്‍ കഴിയുംതോറും മഞ്ജു വാര്യര്‍ക്കും ഗ്ലാമര്‍ കൂടുകയാണെന്നുമൊക്കെയുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. നടനും സംവിധായകനുമായ ലാലും മഞ്ജുവിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിരുന്നു. ‘മനോഹരമായ കണ്ണ്’ എന്നായിരുന്നു ലാലിന്റെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button