ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ സ്വന്തം നാട്ടില്‍ ട്രാഫിക് ബോധാത്കരണത്തിനിറങ്ങി നടന് ജയറാം. നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്ന താരത്തിനെ കണ്ട് കാര്യം എന്തെന്ന് അറിഞ്ഞപ്പോള്‍ ആളുകളും ഒപ്പം കൂടുകയായിരുന്നു.
പെരുമ്പാവൂരിലാണ് ബൈക്ക് റാലിക്ക് താരം നേതൃത്യം നൽകിയത്. നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് പ്രദേശവാസികള്‍ ജയറാമിനൊപ്പം പ്രതിജ്ഞയെടുത്തു.
ബൈക്കില്‍ കറങ്ങുന്ന താരത്തെ കണ്ട് ആളുകള്‍ ആദ്യം എന്താ സംഭവം എന്ന് അറിയാതെ നിന്നെങ്കിലും. പിന്നീട് താരത്തിന്റെ പിന്നാലെ ഇരുചക്ര വാഹന യാത്രക്കാരെ കണ്ടതോട് കൂടി കാര്യം പിടികിട്ടി. ട്രാഫിക്കിന്റെ നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ജനങ്ങളെ മനസ്സിലാക്കാന്‍ വേണ്ടിയാണ് താരം നേരിട്ടിറങ്ങിയത്. നഗരസഭയുടെയും ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ ഹാപ്പി ട്രാഫിക് കൂട്ടായ്മയാണ് പരിപാടിനടത്തിയത്. പരിപാടിക്ക് പിന്തുണ നല്കി ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കും എത്തിയിരുന്നു.
Post Your Comments