ബോളിവുഡ് താരം ശ്രീദേവിയുടെ മരണ ശേഷം അമ്മയുടെ പാതപിന്തുടര്ന്ന് രണ്ട് പെണ്മക്കളും സിനിമയിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ഇളയപുത്രി ഖുഷി കപൂറിന് പിറന്നാള്‍ ആശംസകളുമായി എത്തിരിക്കുകയാണ് ചേച്ചി ജാന്‍വി കപൂര്‍. ഖുഷിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് താരം
ആശംസകൾ നേർന്നിരിക്കുന്നത്.
View this post on Instagram
I’m so proud of you. You’re my lifeline. Happy birthday I miss you so much ❤️❤️❤️❤️
‘നിന്നെ കുറിച്ച് അഭിമാനിക്കുന്നു. നീയാണ് എന്റെ ലൈഫ് ലൈന്‍’ ജന്മദിനാശംസകള് എന്നുമായിരുന്നു ജാന്‍വി ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്. ഇതുവരെ ആരും പുറത്ത് വിടാത്ത താരപുത്രിമാരുടെ അപൂര്‍വ ചിത്രങ്ങള്‍ മാത്രമല്ല ഖുഷിയ്ക്കൊപ്പമുള്ള നിരവധി വീഡിയോസും ജാന്‍വി പങ്കുവെച്ചിരിക്കുകയാണ്.
പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഖുഷിയപ്പോള്. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരിക്കും താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അടുത്ത വര്‍ഷമാണ് ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്.
Post Your Comments