പരിഹസിച്ചവർക്കും കുത്തുവാക്കുകൾ പറഞ്ഞവർക്കും തന്റയെ ഗംഭീരമായ തിരിച്ചുവരവിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് വര്‍ഷിത തടവര്‍ത്തി. അഞ്ച് വര്‍ഷക്കാലത്തെ അവഹണനയ്ക്കും തിരസ്കാരത്തിനുമൊടുവില് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചിയുടെ മോഡലായിട്ടാണ് വര്‍ഷിത തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ മാറ്റത്തിലേക്കുള്ള തന്റെ അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഈ 25കാരി.
” അഴകളവുകളെക്കുറിച്ച് ഒരു പ്രത്യേക മാനദണ്ഡം കാത്തുസൂക്ഷിക്കുന്ന ഒരു മേഖലയില്‍ നിലനില്ക്കണമെങ്കില് അസാധ്യമായ ക്ഷമയും കരുത്തും വേണം. എന്റെ ശരീര വണ്ണത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍ ഞാന്‍ തിരസ്കരിക്കപ്പെട്ടത് നാലു വര്‍ഷമാണ്. ഇന്ത്യയിലെ ഒരു ഏജന്‍സിയും എന്നെ അവരുടെ മോഡലാക്കാന്‍ തയാറായില്ല. അവരുടെയൊന്നും പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്ന ആളായിരുന്നില്ല ഞാന്‍ എന്നതായിരുന്നു അവര്‍ പറഞ്ഞ ന്യായം. വലിയ ശരീരമുള്ള സ്ത്രീകളോട് ഇന്‍ഡസ്ട്രി കാണിക്കുന്ന വിവേചനത്തെ പല രീതിയിലും വര്‍ഷിത ചോദ്യം ചെയ്തു.
” പ്ലസ് സൈസ് മോഡല്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡല്‍ എന്നു തന്നെ വിളിക്കും വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും എന്തിനാണ് സ്ത്രീകള്‍ക്കിടയില്‍ ഇങ്ങനെയൊരു തരംതിരിവ്. ആ വിളികേള്‍ക്കുന്നത് ഒട്ടും സുഖകരമായിരുന്നില്ല. എനിക്കറിയാം എന്റെ അതേ സൈസിലുള്ള പലര്‍ക്കും അതു കേള്‍ക്കുന്നത് ഇഷ്ടമായിരിക്കില്ല”.
” എന്റെ കാലഘത്തിലെ കുട്ടികളുടെ (90 കളിൽ) വളർച്ച അത്രയെളുപ്പമായിരുന്നില്ല. അന്ന് ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റൊന്നും അത്രകണ്ട് പ്രചരിച്ചിരുന്നില്ല. ശരീരത്തെ ആഘോഷിക്കണമെന്നൊന്നും അന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. എന്റെ ചുറ്റിലുമുള്ളവരൊക്കെ വെളുക്കാനായി ക്രീമും പൗഡറും ഒക്കെ മുഖത്തിടുമായിരുന്നു. അങ്ങനെയൊക്കെ ചെയ്ത് എന്നെ നന്നാക്കി നിര്‍ത്തമെന്ന് ഞാനും കരുതിയിരുന്നു. ഞാന്‍ സ്വന്തമായി മാറാന്‍ തീരുമാനിക്കുന്നതുവരെ എന്നെ കാണാന്‍ വളരെ മോശമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു”.
” സൗത്തിന്ത്യയില്‍ അവസരങ്ങള്‍ക്കായി ഞാന്‍ അഞ്ചുവര്‍ഷം ശ്രമിച്ചു. ഞാന്‍ കണ്ട സംവിധായകരും നിര്‍മാതാക്കളുമൊക്കെ എന്നോടാവര്‍ത്തിച്ചത് ഒരേയൊരു കാര്യമാണ്. തടികുറച്ച്, നിറം വച്ചു വരൂ എന്ന്. ഞാനാകെ തകര്‍ന്നു പോയിരുന്നു. ഇതൊക്കെ എനിക്കു മനസ്സിലാകുന്നതിനും അപ്പുറമായിരുന്നു. പക്ഷേ എങ്കിലും ഞാന്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു. കാരണം എന്നെങ്കിലും ആരെങ്കിലും എന്നെ ഞാനായിത്തന്നെ സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിനു ശേഷം സബ്യസാചിയിലൂടെ അതു സാധിച്ചു വര്‍ഷിത തടവര്‍ത്തി പറഞ്ഞു.
Post Your Comments