മലയാളത്തിലെ പ്രമുഖ സംവിധായകനായ എംഎ നിഷാദിന്റെ ആദ്യ പുസ്തകം ഒരു സിനിമാ പിരാന്തന്റെ ചിന്തകൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് ചടങ്ങില്‍ സംസാരിച്ച സംവിധായകന്‍ എംഎ നിഷാദ് പറഞ്ഞു.
സിനിമയിലെ സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സിനിമാ പ്രാന്തന്‍റെ ചിന്തകളെന്ന പുസ്തകത്തില്‍ ഹിന്ദുക്കള്‍ ഉണരണമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദ സന്ദേശം ഒരാളുടെ മനസ്സിലെ വര്‍ഗീയതയാണ് പ്രകടമാക്കുന്നതെന്നും പുസ്തകം പറയുന്നു. എന്തുവിശ്വസിച്ചാണ് ഇത്തരക്കാരെ സല്യൂട്ട് ചെയ്യേണ്ടതെന്നും എഴുത്തുകാരന്‍ ചോദിക്കുന്നു. നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെതിരെയുള്ള പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്ന് നിഷാദ് പറയുന്നു. പോലീസ് റിപ്പോര്‍ട്ട് വരുന്നതുവരെ ആരെയും പ്രതിയാക്കരുതെന്നും നിഷാദ് പറയുന്നു.
Post Your Comments