CinemaGeneralLatest NewsMollywoodNEWS

ഭാര്യക്കും മകൾക്കുമൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി നടൻ ബിബിന്‍ ജോര്‍ജ്

കഴിഞ്ഞ വര്‍ഷമായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം നടന്നത്

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റൈതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ്  ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റയെ തിരക്കഥാകൃത്താവായിട്ടാണ് ബിബിന്‍ ജോര്‍ജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് വേണ്ടി ബിബിന്‍ ജോര്‍ജ് തിരക്കഥ ഒരുക്കിയിരുന്നു.

ഇപ്പോഴിതാ നായകനായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. അടുത്തിടെയാണ് നടനെ ഒരു  ഒരു പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ പിറന്ന സന്തോഷം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ മകള്‍ക്കും ഭാര്യയ്ക്കുമൊപ്പം നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്.

ഉറങ്ങി കിടക്കുന്ന കുഞ്ഞിനൊപ്പം കിടക്കുന്ന ബിബിനൊപ്പമുള്ള ഭാര്യയുടെ സെല്‍ഫി ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ചിത്രത്തിന് താഴെ താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം ഗംഭീരമായി നടന്നത്. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയായിരുന്നു ബിബിന്റെ ജീവിതസഖിയായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button