കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത് ; തുറന്ന് പറഞ്ഞ് അമേയ

'അവര്‍ക്ക് നാച്യുറല്‍ ആക്ടിംഗ് ആയിരുന്നു വേണ്ടത്,എന്റെ മാക്‌സിമം ഞാൻ അവിടെ കൊടുത്തിരുന്നു

നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. കരിക്ക് വെബ്സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്‌നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകരുടെ എണ്ണം വർധിച്ചിരുന്നു. ഇപ്പോഴിതാ കരിക്കിലെത്തിയതിനെ കുറിച്ച് പറയുകയാണ് അമേയ.  ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം നടി വെളിപ്പെടുത്തിയത്.

” വളരെ അപ്രതീക്ഷിതമായിരുന്നു അത്. സ്‌ക്രീന്‍ ടെസ്റ്റൊക്കെ നടത്തിയിരുന്നു. ഒരു സീന്‍ തന്നിട്ട് ചെയ്തു കാണിക്കാന്‍ പറഞ്ഞു. അവര്‍ക്ക് നാച്യുറല്‍ ആക്ടിംഗ് ആയിരുന്നു വേണ്ടത്. ഇതുംകൂടി കിട്ടാതായാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. എന്റെ മാക്‌സിമം തന്നെ കൊടുത്തു. അറിയിക്കാമെന്ന് പറഞ്ഞാണ് വിട്ടത്. ഏതാണ്ട് ഒരാഴ്ച പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനയായിരുന്നു.

അങ്ങനെയിരുന്നപ്പോള്‍ ഒരു ദിവസം കോള്‍ വരുന്നു. സെലക്റ്റഡ് ആണെന്ന് പറഞ്ഞു. അധികം സന്തോഷിക്കാനും തോന്നിയില്ല. സംഭവം പുറത്തിറങ്ങി അതില്‍ ഞാനുണ്ടെന്ന് ഉറപ്പിച്ചു മതി സന്തോഷം എന്ന് ആദ്യമേ തീരുമാനിച്ചു. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി. കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത് അമേയ പറഞ്ഞു.

Share
Leave a Comment