BollywoodCinemaGeneralLatest NewsNEWS

‘നാല് വയസുകാരന്റയെ ആന്റി വിളി എന്നെ കൂടുതല്‍ പ്രകോപിതയാക്കി’ ; നടിക്ക് നേരെ പൊങ്കാലയുമായി സോഷ്യൽ മീഡിയ

ഇതോടെ ഷൂട്ടിന്റെ സമയം മുഴുവന്‍ ഞാന്‍ നിരാശയിലായിരുന്നു

സിനിമ താരങ്ങളുടെ സംസാരത്തിൽ നിന്നോ പ്രവര്‍ത്തിയില്‍ നിന്നോ പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും കര്യം സംഭവിച്ചാൽ അത് സോഷ്യല്‍ മീഡിയയിലൂടെ പൊങ്കാലയ്ക്ക് കാരണമാകും ഇപ്പോഴിതാ ബോളിവുഡ് താരം സ്വാര ഭാസ്‌കറിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഒരു പരസ്യ ചിത്രത്തില്‍ നാല് വയസുകാരനൊപ്പം അഭിനയിച്ചതിന്റയെ അനുഭവമായിരുന്നു നടി പറഞ്ഞത്.

കരിയര്‍ തുടങ്ങിയപ്പോള്‍ തന്നെ കുട്ടി എന്നെ ആന്റി എന്നാണ് വിളിച്ചത്. ഇതോടെ ഷൂട്ടിന്റെ സമയം മുഴുവന്‍ ഞാന്‍ നിരാശയിലായിരുന്നു. ആന്റി എന്നുള്ള വിളി എന്നെ കൂടുതല്‍ പ്രകോപിതയാക്കി എന്നും സ്വാര പറയുന്നു.

അടിസ്ഥാനപരമായി കുട്ടികള്‍ തിന്മയാണെന്നും സോപിന്റെ പരസ്യത്തിന്റെ ഭാഗമായി കുട്ടിയെ കുളിപ്പിക്കേണ്ട ഉത്തരവാദിത്വവും തനിക്ക് വന്നിരുന്നെന്നും നടി സൂചിപ്പിച്ചു. നടിയുടെ ഈ പ്രസ്‌താവിനെക്കിതിരെയാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനമുയർന്നിരുന്നത്.  സ്വാര ആന്റി എന്ന ഹാഷ് ടാഗോട് കൂടിയാണ്ആളുകള്‍ ഇതിനെതിരെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button