സിനിമാ മേഖലയില്‍ വീണ്ടും വാട്സ്ആപ്പ് ഹാക്കിംഗ്. സീരിയല്‍ താരം തേജസ്വി പ്രകാശിനു പിന്നാലെ തന്റെ വാട്‌സാപ്പ് ഹാക്ക്‌ചെയ്യപ്പെട്ടു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരമായ സഞ്ജയ് ഗോസ്വാമി. അജ്ഞാതര്‍ തന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്ത് തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അശ്ലീല വിഡിയോ കോളുകള്‍ ചെയ്യുകയാണെന്നും താരം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. താരത്തിന്റെ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു.
വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് ബിസിനസ് അക്കൗണ്ടാക്കിയെന്നും പിന്നീടാണ് ഇത്തരത്തിലുള്ള അശ്ലീല സന്ദേശങ്ങളും വിഡിയോ കോളുകളും വന്നു തുടങ്ങിയതെന്നും താരം പറയുന്നു. സുഹൃത്തിന് കോള്‍ ചെയ്തപ്പോള്‍ അത് അറ്റന്റ് ചെയ്തപ്പോള്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ഇവര്‍ വിവരം ഗോസ്വാമിയെ അറിയിച്ചു. തുടര്‍ന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ക്കും കോളുകളും മെസേജുകളും പോയതോടെയാണ് നടന്‍ പരാതി നല്‍കിയത്.
”മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്നവഴി തന്റെ മൊബൈലിലേക്ക് ആറക്ക വണ്‍ ടൈം പാസ്വേഡ് വന്നു. എന്നാല്‍ ഇത് കാര്യമാക്കിയില്ല. പിന്നീട് ഇന്റര്‍നാഷണല്‍ കോള്‍ വരാന്‍ തുടങ്ങി. ആദ്യം വിചാരിച്ചത് യുഎസിലുള്ള സഹോദരന്റെ കോളാണെന്നാണ്. എന്നാല്‍ അതില്‍ കംപ്യൂട്ടറില്‍ നിന്നുള്ള ആറക്ക പിന്‍ നമ്ബര്‍ കാണിച്ചതോടെ സംശയം തോന്നി പെട്ടെന്ന് കട്ട് ചെയ്തു. തുടര്‍ന്ന് നിരവധി കോളുകളും ഒടിപിയും ലഭിക്കാന്‍ തുടങ്ങി. അവസാനം തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി” ഗോസ്വാമി പറയുന്നത്. തന്റെ നമ്ബറില്‍ നിന്നു വരുന്ന കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.
Post Your Comments