നായകനായും സഹനടനായും സിനിമയിൽ ചെറുതും വലുതുമായ കഥാപത്രങ്ങളവതരിപ്പിച്ച് മുന്നേറുന്ന നടനാണ് ഇര്‍ഷാദ്. താരം സിനിമയിലെത്തിയിട്ട് 35 വര്‍ഷം തികഞ്ഞിരിക്കുകാണ്. അടുത്തിടെ തിയേറ്ററിലെത്തിയ വികൃതി എന്ന ചിത്രത്തിലെ അളിയന്‍ വേഷം ഇര്‍ഷാദിനെ ശ്രദ്ധേയനാക്കിയിരുന്നു.
”വികൃതിയിലെ അളിയന്‍ കഥാപാത്രവും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രിന്‍സിപ്പല്‍ കഥാപാത്രവും ഒരു നടനെന്ന നിലയില്‍ എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് ഒരു നടന്റെ ഭാഗ്യം. ഈ ചിത്രങ്ങളിലൂടെ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.
തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഞാനും വിനീത് ശ്രീനിവാസനും മാത്രമേനിലവിലുള്ള നടന്മാരായിട്ടുള്ളൂ. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്.പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഷെബിന്‍ബക്കര്‍ വഴിയാണ് ഞാന്‍ ഈ ചിത്രത്തിലെത്തിയത്.
സിനിമയിലെ നല്ല സൗഹൃദങ്ങളാണ് എന്റെ അഭിനയയാത്രയ്ക്ക് എന്നും കരുത്താകാറുള്ളത്. വികൃതിയുടെ ഡയറക്ടറും തിരക്കഥാകൃത്തുക്കളുമെല്ലാം പുതുമുഖങ്ങളായിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് ശ്രീകുമാര്‍വഴിയാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞത്.
റിലീസ് ചെയ്യാനിരിക്കുന്ന സിദ്ദിക്ക് സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദറാണ് എനിക്ക് പ്രതീക്ഷ സമ്മാനിക്കുന്ന പുതിയ ചിത്രം. സിദ്ദീക്കയുടെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ആ ചിത്രത്തില്‍ ലാലേട്ടന്റെ കഥാപാത്രത്തിന് ഒപ്പമുള്ള പരീക്കര്‍ എന്ന മുഴുനീളകഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്.
Post Your Comments