മലയാള സിനിമയിലെ ന്യൂ ജനറേഷൻ അമ്മയായി അറിയപ്പെടുന്ന മല്ലിക സുകുമാരന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മക്കളും മരുമക്കളും മാത്രമല്ല താരകുടുംബത്തോട് അടുപ്പമുള്ളവരും ആരാധകരുമൊക്കെ മല്ലികയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.
സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് ദൂരെയായതിനാല്‍ ഇത്തവണ അമ്മയുടെ പിറന്നാളാഘോഷത്തിന് എത്താന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നില്ല. ഇന്ദ്രജിത്തും തിരക്കിലാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.
എന്നാൽ മരുമക്കളായ പൂര്‍ണ്ണിമയും സുപ്രിയയും അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ മുന്നിലുണ്ടായിരുന്നു. സുപ്രിയയും അല്ലി ആഘോഷത്തിനായി കൊച്ചിയിലെ വീട്ടിൽ എത്തിയിരുന്നു.
ഇപ്പോഴിതാ പൂര്‍ണ്ണിമ പിറന്നാള്‍ ആഘോഷിച്ചതിന്റയെ ഒരു ചിത്രം തന്റയെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പൂര്‍ണ്ണിമ പോസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥനയും നക്ഷത്രയും ഫോട്ടോയിലുണ്ടായിരുന്നു. ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് കമന്റുമായി സുപ്രിയ എത്തിയത്. താനും അല്ലിയും ഇറങ്ങിയതിന് ശേഷം വീണ്ടും ഫോട്ടോ ഷൂട്ട് നടത്തിയിരുന്നോയെന്നായിരുന്നു സുപ്രിയയുടെ ചോദ്യം.
സുപ്രിയയുടെ കമന്റിന് മറുപടിയായി പൂര്‍ണിമയും എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം ഫാന്‍സിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടായിരുന്നു സുപ്പു എന്ന മറുപടിയാണ് താരം നല്‍കിയത്. കഴിഞ്ഞ ദിവസത്തെ ആഘോഷത്തിനിടയിലെ ഒരു ചിത്രം തനിക്ക് പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. അതിനായാണ് ഇത് പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. സുപ്രിയയും അല്ലിയും മിസ്സിംഗാണല്ലോ എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
Post Your Comments