മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചലച്ചിത്ര താരങ്ങള്‍ക്കായി ഒരുക്കിയ വിരുന്നില്‍ വിവേചനം കാണിച്ചെന്ന് ആരോപിച്ച് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം രംഗത്തു വന്നത് വലിയ വാര്‍ത്തയായിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം. ഇപ്പോഴിതാ ഈ കുറിപ്പിന് വിശദീകരണവുമായി എത്തിരിക്കുകയാണ് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം.
”ഞാന്‍ സംസാരിച്ചത് പ്രധാനമന്ത്രിക്ക് എതിരായല്ല. അല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റു സിനിമാ പ്രവര്‍ത്തകര്‍ക്ക് എതിരേയുമല്ല. പ്രധാനമന്ത്രി എല്ലാവരോടും ബഹുമാനത്തോട് കൂടി തന്നെയാണ് പെരുമാറിയത്. എന്നാല്‍ ഞങ്ങളുടെ ഫോണ്‍ മാത്രം എന്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു വച്ചു. അത് മാത്രമായിരുന്നു എന്റെ ചോദ്യം”- എസ്.പി.ബി വ്യക്തമാക്കി.
വിരുന്നില്‍ കയറുന്നതിന് മുന്നോടിയായി തങ്ങളുടെ പക്കല്‍ നിന്ന് ഫോണ്‍ വാങ്ങി വെച്ചുവെന്നും എന്നാല്‍ മോദിക്കൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ സെല്‍ഫി പ്രചരിക്കുന്നുണ്ട് എന്നും ചൂണ്ടിക്കാണിച്ചായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ പോസ്റ്റ്.
Post Your Comments