ഒറ്റ ഗാനത്തിലൂടെ താരമായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറയുന്നു. റാണു മണ്ഡലിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിക്കുന്ന വീഡിയോയാണ് വീണ്ടും ചര്‍ച്ചക്ക് വഴിതുറന്നിരിക്കുന്നത്. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം നടക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചരിക്കുന്നത്. നിരവധി പേരാണ് ഇതിനെതിരെ
വിമര്‍ശനങ്ങളുമായെത്തിയിരിക്കുന്നത്. റാണുവിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് പലരും കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉപജീവനത്തിനായി റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഒപ്പം ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി മെന്‍ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
Post Your Comments