ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ നടന്ന ആഘോഷത്തിനിടെ വസ്ത്രത്തിൽ തീപിടിച്ച ഐശ്വര്യയുടെയുടെ മാനേജരെ ഷാരൂഖ് ഖാന് രക്ഷിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാർത്ത പുറത്തിറങ്ങിയതോടെ അഭിനന്ദങ്ങളുടെ പ്രവാഹമായിരുന്നു ഷാരൂഖ് ഖാന് ലഭിച്ചിരുന്നത്. നിരവധി ബോളിവുഡ് താരങ്ങളായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.
ആഘോഷത്തിനിടെ ഐശ്വര്യയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടരുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തി തീ തല്ലിക്കെടുത്തുകയുമായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒട്ടനവധി പേര് ഷാരൂഖിനെ പ്രശംസിച്ച് രംഗത്ത് വന്നുവെങ്കിലും അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നും ഐശ്വര്യയാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷാളില്‍ തീപടര്‍ന്നപ്പോള്‍ ഐശ്വര്യ ഓടിയെത്തി അര്‍ച്ചനയെ രക്ഷിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാൽ , അര്‍ച്ചന മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കാലിലും ശസ്ത്രക്രിയ കഴിഞ്ഞുവെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം.
Post Your Comments