BollywoodGeneralLatest News

ഒറ്റയ്ക്ക് വന്നു കാണണമെന്നു നടന്‍, അനാവശ്യമായ സ്പര്‍ശനങ്ങള്‍; നടി ഇഷ വെളിപ്പെടുത്തുന്നു

ഞാന്‍ 15-16 വയസുള്ള പെണ്‍കുട്ടി അല്ലല്ലോ. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം അതിനാല്‍ നാളെ ഞാന്‍ ഫ്രീ അവില്ല അറിയിക്കാം എന്ന് പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങള്‍ പലപ്പോഴും നടിമാര്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. നടനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഇഷ കോപ്പികര്‍. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറില്‍ ഉണ്ടായ കാസ്റ്റിങ് കൗച്ച്‌ അനുഭവത്തെക്കുറിച്ച്‌ താരത്തിന്റെ വെളിപ്പെടുത്തല്‍.

സിനിമയില്‍ അവസരം കിട്ടാന്‍ നടന്റെ ഗുഡ് ബുക്കില്‍ ഇടം നേടണമെന്നും അതിന് അയാളെ വിളിക്കണമെന്നുമുള്ള നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് ഇഷ ഫോണ്‍ ചെയ്യുന്നത്. തന്നെ ഒറ്റയ്ക്ക് വന്ന് കാണാനാണ് ഇതിന് മറുപടിയായി അയാള്‍ പറഞ്ഞത്. തനിക്ക് പറ്റില്ല എന്ന് പറഞ്ഞതോടെ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും പിന്നീട് ഒരിക്കലും അയാള്‍ക്കൊപ്പം അഭിനയിച്ചിട്ടില്ലെന്നും നടി തുറന്നു പറഞ്ഞു.

”എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത നിര്‍മാതാവ് നടന്മാരുടെ ഗുഡ് ബുക്കില്‍ കയറാനായി നായകനായ നടനെ വിളിക്കണമെന്നു പറഞ്ഞു. അങ്ങനെ വിളിച്ചപ്പോള്‍ അയാളെ നേരില്‍ വന്ന് കാണണമെണ് ആവശ്യപ്പെട്ടു. കൂടാതെ ഞാന്‍ ആരുടെ കൂടെയാണ് വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഡ്രൈവര്‍ക്കൊപ്പമാണ് എന്ന് പറഞ്ഞപ്പോള്‍ ആരെയും കൂടെ കൊണ്ടുവരേണ്ട എന്ന് പറഞ്ഞു. ഞാന്‍ 15-16 വയസുള്ള പെണ്‍കുട്ടി അല്ലല്ലോ. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം അതിനാല്‍ നാളെ ഞാന്‍ ഫ്രീ അവില്ല അറിയിക്കാം എന്ന് പറഞ്ഞു. ഉടന്‍ തന്നെ നിര്‍മാതാവിനെ വിളിച്ച്‌ എന്നെ കാസ്റ്റ് ചെയ്തത് എന്റെ കഴിവ് കണ്ടിട്ടാണോ എന്ന് ചോദിച്ചു.” നടി പങ്കുവച്ചു

അവസരത്തിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഇഷ പങ്കുവച്ചു. സ്ത്രീകള്‍ നോ എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പലര്‍ക്കും ആവില്ലെന്നും കുറ്റപ്പെടുത്തിയ താരം ചില പ്രമുഖ സെക്രട്ടറിമാര്‍ തന്നെ അനാവശ്യമായി സ്പര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി

shortlink

Post Your Comments


Back to top button