BollywoodCinemaGeneralLatest NewsNEWS

ബോളിവുഡിലെ യുവ താരജോഡികൾ വേർപിരിയുന്നു? ബ്രേക്കപ്പിനെ കുറിച്ച് പറഞ്ഞ് നടൻ

പൊതു ചടങ്ങിലും വേദികളിലും എല്ലാം തന്നെ ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാറ അലിഖാനും കാർത്തിക് ആര്യനും.  ഇരുവരുടേയും പ്രണയവും ഡേറ്റിങ്ങിമെല്ലാം ബോളിവുഡ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ്. സാറ  തന്നെയാണ് കാർത്തിക് ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്. അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പം ബോളിവുഡിലെ ഹിറ്റ് ഷോയായ കോഫി വിത്ത് കരണിലായിരുന്നു സാറ ഇതിനെ കുറിച്ച് പറഞ്ഞത്.

എന്നാൽ മറ്റൊരു കരൺ ഷോയിൽ സാറയോടുള്ള തന്റെ അടുപ്പത്തെ കുറിച്ച് കാർത്തിക് ആര്യനും തുറന്നു പറയുകയുണ്ടായി. പിന്നീട് പൊതു ചടങ്ങിലും വേദികളിലും എല്ലാം തന്നെ ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്. ഇപ്പോഴിതാ താരങ്ങളുടെ ബ്രേക്കപ്പ് വാർത്തയാണ് ബോളിവുഡ് കോളങ്ങളിൽ നിന്നും വരുന്നത്. വിഷയത്തിൽ പ്രതികരിച്ച് കാർത്തിക് ആര്യനും രംഗത്തെത്തിയിട്ടുണ്ട്.

കാർത്തിക് ആര്യൻ- നടി അനന്യ പാണ്ഡെ നേരത്ത് പ്രണയത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു ഇതിനു ശേഷമാണ് നടനോടുള്ള ക്രഷിനെ കുറിച്ച് സാറാ വെളിപ്പെടുത്തിയത്. ഇപ്പോൾ വീണ്ടും കാർത്തിക് ആര്യൻ അനന്യ പാണ്ഡെ പേരുകളാണ് ഉയർന്നു വരുന്നത്. അനന്യയുടെ പിറന്നാൾ പാർട്ടിയിൽ കാർത്തിക് ആര്യൻ പങ്കെടുത്തതാണ് പുതിയ കഥയ്ക്ക് വഴി വെച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രേക്ഷകർക്ക് അറിയേണ്ടത് സാറാ അലിഖാനുമായുള്ള ബ്രേക്കപ്പിനെ കുറിച്ചാണ്.

ഒരു പൊതുപരിപാടിക്കിടെ ഇതിനെ കുറിച്ച് കാർത്തിക് ആര്യനോട് ചോദിക്കുകയും ചെയ്തിരുന്നു.  എന്നാൽ വളരെ വികാരാദീതനായിട്ടാണ് ഇതിനുള്ള മറുപടി കാർത്തിക് ആര്യൻ നൽകിയത്. ഒരാളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതിനാണോ ഈ ചോദ്യം. എന്റെ കരിയറിലെ ഒരു സുപ്രധാന സംഭവം നടന്നിട്ടും ആരും അതിനെ കുറിച്ച് ചോദിച്ചില്ല. എല്ലാവർക്കും അറിയേണ്ടത് ബ്രേക്കിനെ കുറിച്ചു മാത്രമാണ്. ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ താരമായ അമിതാഭ് ബച്ചനോടൊപ്പം താൻ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഒരു മാധ്യമ പ്രവർത്തകർ പോലും അതിനെ കുറിച്ച് ചോദിക്കാനോ സംസാരിക്കാനോ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രേക്കപ്പ് വാർത്ത ബോളിവുഡിൽ ചർച്ചയാകുമ്പോൾ ഇതിനെതിരെ പ്രതികരിച്ച് സാറാ ആലിഖാൻ രംഗത്തെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button