ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടൻ അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നടന് രജനീകാന്തിന് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്കാരം നല്‍കും. ഈമാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. 176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകളാണ് ഈ വർഷം ചലച്ചിത്രോത്സത്തിൽ പ്രേദർശിപ്പിക്കുന്നത്. ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണിസിനിമകളും പ്രദര്‍ശിപ്പിക്കും. ചിത്രങ്ങൾ പ്രേദർശിപ്പിക്കുന്നതിന് വേണ്ടി അധികമായി നാലു സ്ക്രീനുകള്‍കൂടി സര്‍ക്കാര്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാസംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐ.ക്കുണ്ട്.
Post Your Comments