CinemaGeneralLatest NewsMollywoodNEWS

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; ബിഗ് ബി ഉദ്ഘാടനം ചെയ്യും

176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകളാണ് ഈ വർഷം ചലച്ചിത്രോത്സത്തിൽ പ്രേദർശിപ്പിക്കുന്നത്

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടൻ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നടന്‍ രജനീകാന്തിന് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്‌കാരം നല്‍കും. ഈമാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. 176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകളാണ് ഈ വർഷം ചലച്ചിത്രോത്സത്തിൽ പ്രേദർശിപ്പിക്കുന്നത്.  ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണിസിനിമകളും പ്രദര്‍ശിപ്പിക്കും.  ചിത്രങ്ങൾ പ്രേദർശിപ്പിക്കുന്നതിന് വേണ്ടി അധികമായി നാലു സ്‌ക്രീനുകള്‍കൂടി സര്‍ക്കാര്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാസംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐ.ക്കുണ്ട്.

shortlink

Post Your Comments


Back to top button