ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ അച്ഛനൊപ്പം ആ സൂപ്പര്‍ താരത്തിന്റെ വീട്ടില്‍പ്പോയി!

പിന്നീട് കാര്‍ വാഷ് ബിസിനസ് തുടങ്ങിയപ്പോള്‍ ലോഗോ ചെയ്തത് മമ്മുക്കയാണ്

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ തന്റെ ആരാധനപാത്രമായ സൂപ്പര്‍ താരം മമ്മൂട്ടിയെ അടുത്ത് കണ്ട നിമിഷത്തെക്കുറിച്ചും സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആവേശത്തോടെ കണ്ട മമ്മൂട്ടി ചിത്രങ്ങളെക്കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

അര്‍ജുന്‍ അശോകന്റെ വാക്കുകള്‍

‘ഞാന്‍ അത്ര കട്ട മമ്മുക്ക ഫാനാണ്. ‘പോക്കിരിരാജ’ റിലീസായ സമയത്ത് ഞാന്‍ പത്താംക്ലാസിലാണ്. റിലീസിന് മമ്മൂട്ടി ഫാന്‍സ്‌ നടത്തിയ റാലിയുടെ പിന്നാലെ സ്കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്. തിയേറ്ററിലെ ‘ബെല്ലാരിരാജ’ എഫക്റ്റില്‍ വലിച്ചു കീറി പറത്തിയെറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു. ചേച്ചിയുടെ കല്യാണം ക്ഷണിക്കാനാണ് ആദ്യമായി അച്ഛനൊപ്പം മമ്മുക്കയുടെ വീട്ടില്‍ പോയത്. പിന്നീട് കാര്‍ വാഷ് ബിസിനസ് തുടങ്ങിയപ്പോള്‍ ലോഗോ ചെയ്തത് മമ്മുക്കയാണ്. ‘പറവ’ ചെയ്യുന്ന സമയത്ത് ദുല്‍ഖറുമായി നല്ല കമ്പനിയായി. ‘ഉണ്ട’യില്‍ എന്റെ രംഗങ്ങളെല്ലാം മമ്മുക്കയ്ക്ക് ഒപ്പമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ ടൈമിംഗ് നന്നാക്കണമെന്ന് മമ്മുക്കയാണ് എന്നോട് പറഞ്ഞത്. സിനിമയില്‍ ‘എന്റെ പിള്ളേര്‍’ എന്ന് മമ്മുക്കയുടെ കഥാപാത്രം പറയുന്നിടത്ത് എനിക്ക് മാത്രമല്ല കൂടെയുള്ളവര്‍ക്കും ആ ഫീല്‍ കിട്ടിക്കാണും. മോഡല്‍ പരീക്ഷ എഴുതിയ അതേ തിയേറ്ററില്‍ ഇരുന്നാണ് ഞാന്‍ ‘ഉണ്ട’ കണ്ടത്’.

Share
Leave a Comment