സിനിമ താരങ്ങളുടെയും അവരുടെ മക്കളുടെയും പിറന്നാൾ ഗംഭിരമായിട്ടാണ് ആഘോഷിക്കപ്പെടാറുള്ളത്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിക്കുകയാണ് ഗായിക അമൃത സുരേഷ്. കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെയും നടൻ ബാലയുടെയും മകളായ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു.
ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്. വണ്ടര്‍ ലായിലെക്കുള്ള യാത്ര കുട്ടികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഡ്രാഗണ്‍ ട്വിസ്റ്റര്‍ ക്യാറ്റര്‍പില്ലര്‍ റൈഡ്, മ്യൂസിക്കല്‍ റൈഡ് തുടങ്ങിയ നിരവധി സവാരികള്‍ എല്ലാം കുട്ടികളെ കൂടുതല്‍ ആഘോഷത്തിമര്‍പ്പിലാക്കി. ആദ്യമായി അമ്യുസ്മെന്റ്റ് പാര്‍ക്ക് കാണുന്ന കൗതുവും സന്തോഷവും എല്ലാം കുട്ടികളിലുമുണ്ടായിരുന്നു.
അമൃത സുരേഷും മകള്‍ അവന്തികയും പാട്ട് പാടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ക്കൊപ്പം പിറന്നാൾ ആഘോഷിച്ചു. ഒരു പകല്‍ മുഴുവന്‍ ഇവർ കുട്ടികൾക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്മെന്റ്റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് തിരികെ മടങ്ങിയത്.
Post Your Comments