GeneralLatest NewsMollywood

മലയാള സിനിമയില്‍ വിവേചനമെന്ന പ്രചരണങ്ങളെക്കുറിച്ച് ടൊവിനോ

അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ടൊവിനോ

നടന്‍ ബിനീഷും സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുള്ള വിവാദങ്ങള്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്നു നടന്‍ ടൊവീനോ തോമസ് പറഞ്ഞു. വ്യക്തിപരമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണതെന്നും പകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും താരം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടന്ന ദ് യൂത്ത്സ്റ്റാര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ടോവിനോയുടെ പ്രതികരണം.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”മലയാള സിനിമാമേഖല വളരെ വേഗത്തില്‍ മുന്നേറുകയാണ്. പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. തന്റെ ആദ്യസിനിമകള്‍ കാണുമ്ബോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്നു തോന്നാറുണ്ട്. കലാമൂല്യവും വിനോദമൂല്യവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നാക്കം പോയാല്‍ സിനിമയ്ക്കു പൂര്‍ണവിജയം നേടാനാവില്ല.”

തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തിനായി ധാരാളം പുകവലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അതു ചെയ്തത് സിനിമയിലെ കഥാപാത്രമാണെന്നും താന്‍ പുകവലിക്കാറില്ലെന്നും ടൊവീനോ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button