GeneralLatest NewsTV Shows

‘ എന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്ത് അശ്ലീല വിഡിയോ കോളുകള്‍ വിളിക്കുന്നു; എടുക്കുമ്പോള്‍ കാണുന്നത് നഗ്നനായ ആളെ”; പരാതിയുമായി നടി

ഫോണ്‍ ഹാക്ക് ചെയ്ത് എന്റെ കോണ്ടാക്റ്റിലുള്ള ആളുകളുമായി വളരെ സൗഹാര്‍ദ പരമായാണ് സംസാരിക്കുന്നത്. വാട്‌സാപ്പിലൂടെ ഒരു ലിങ്ക് ഷെയര്‍ ചെയ്തതിന് ശേഷം അവര്‍ക്ക് ലഭിക്കുന്ന കോഡ് ഷെയര്‍ ചെയ്യാന്‍ പറയും.

നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ തന്റെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വിഡിയോ കോളുകള്‍ വിളിക്കുന്നുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സീരിയല്‍ നടി തേജസ്വി പ്രകാശ്. ഫോണ്‍ ഹാക്ക് ചെയ്ത വ്യക്തി തന്റെ കോണ്ടാക്റ്റിലുള്ള ആളുകളെ ഫോണ്‍ ചെയ്യുന്നുവെന്നാണ് താരത്തിന്റെ പരാതി. നടിമാര്‍ ഉള്‍പ്പടെ നിരവധി സുഹൃത്തുക്കള്‍ക്ക് ഇത്തരത്തിലുള്ള കോളുകള്‍ വന്നെന്നും അവര്‍ തന്നെ വിളിച്ച്‌ അറിയിച്ചെന്നുമാണ് ഒരു എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൈബര്‍ സെല്ലിന് വിവരം അറിയിച്ചെന്നും പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും തേജസ്വി വ്യക്തമാക്കി.

”തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് എന്റെ കോണ്ടാക്റ്റിലുള്ള ആളുകളുമായി വളരെ സൗഹാര്‍ദ പരമായാണ് സംസാരിക്കുന്നത്. വാട്‌സാപ്പിലൂടെ ഒരു ലിങ്ക് ഷെയര്‍ ചെയ്തതിന് ശേഷം അവര്‍ക്ക് ലഭിക്കുന്ന കോഡ് ഷെയര്‍ ചെയ്യാന്‍ പറയും. അതോടെ അയാള്‍ വിഡിയോ കോള്‍ ചെയ്യും.. അത് എടുത്താല്‍ നഗ്നനായ ആളെയാണ് കാണാന്‍സാധിക്കുക” തേജസ്വി പറയുന്നു. കഴിഞ്ഞ ദിവസം തനിക്കും അത്തരത്തിലുള്ള ഫോണ്‍ കോള്‍ വന്നെന്നു വെളിപ്പെടുത്തിയ താരം സെറ്റില്‍ നില്‍ക്കുന്ന സമയത്തായിരുന്നു കോള്‍ വന്നത്. കോള്‍ എടുത്തപ്പോള്‍ നഗ്നനായ ഒരാളെയാണ് കണ്ടതെന്നും താന്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.

സുഹൃത്തുക്കളായ നടിമാരായ കരിഷ്മ തന്ന, ടാനി ശര്‍മ തുടങ്ങിയ നിരവധിപേര്‍ക്ക് ഇത്തരത്തിലുള്ള കോളുകള്‍ വന്നുവെന്നും സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ് അവര്‍ വിളിച്ചു പറഞ്ഞതെന്നും തന്നെ അറിയാത്തവര്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും ഇതിനെക്കുറിച്ച്‌ ചിന്തിക്കുക എന്നും തേജസ്വി പറഞ്ഞു

shortlink

Post Your Comments


Back to top button