ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. സിനിമയില്‍ സെക്‌സ് കോമഡി ചെയ്യാന്‍ എളുപ്പമായിരിക്കും. ആളുകളെ ആകര്‍ഷിക്കുകയും ചെയ്യാം. പക്ഷേ പണത്തിനോ പ്രശസ്തിക്കോ വേണ്ടി അത്തരമൊരു റോള്‍ ഏറ്റെടുക്കാന്‍ തയാറല്ലെന്നും അത്തരം വേഷങ്ങള്‍ സ്ത്രീകളെക്കുറിച്ച് സമൂഹത്തില്‍ മോശമായ ധാരാണ ഉണ്ടാക്കുന്നവയാണ് . സ്ത്രീകളെ പരിഹസിക്കുന്നവയാണ് ഇതുവരെ ഞാന്‍ കണ്ട സെക്‌സ് കോമഡി ചിത്രങ്ങളെല്ലാം. ഒരു കാര്യം പറയുകയും മറ്റൊന്ന് ഉദേശിക്കുകയും സ്ത്രീകളെ പരിഹസിച്ചു ചിരിക്കുകയും ചെയ്യുന്ന വേഷങ്ങള്‍ എനിക്കൊരിക്കലും അത്തരമൊരു റോളില്‍ തിളങ്ങാന്‍ ആഗ്രഹമില്ല-താരം പറയുന്നു
ഒരു പ്രശസ്ത ബോളിവുഡ് സിനിമയില്‍ ഐറ്റം സോങ് ചെയ്യാന്‍ എനിക്കു ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, ഓഫര്‍ ഞാന്‍ നിരസിച്ചു. ഞാന്‍ നായികയാവുന്ന ചിത്രത്തില്‍ അത്തരമൊരു നൃത്തരംഗം അത്യാവശ്യമാണെങ്കില്‍ അത് ചെയ്യുന്നതിന് എനിക്കു മടിയില്ല. പക്ഷേ, നൃത്തത്തിനുവേണ്ടി മത്രമായി ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ തയ്യാറല്ല തപ്‌സി വ്യക്തമാക്കി.
Post Your Comments