GeneralLatest NewsMollywood

എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് വല്ല്യമ്മ എന്ന നിലയിലാണ്; എന്‍റെ നിലപാടിന്‍റെ പേരിലുള്ള ശാപം പ്രശ്നമല്ല

ശബരിമല വിഷയത്തില്‍ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സജിത മഠത്തില്‍ . മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചെന്നാരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച്‌ അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് എന്നാണു സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ശബരിമല വിഷയത്തില്‍ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്‍റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച്‌ വിഷയമേ അല്ലെന്നും സജിത പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

”ശബരിമല വിഷയത്തില്‍ ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്. അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് എന്നെ സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച്‌ വിഷയമല്ല. ഞാന്‍ അതേ കുറിച്ച്‌ ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.

എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച്‌ ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച്‌ ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍.” മാതൃഭൂമിയോട് താരം പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button