
പുക മഞ്ഞിൽ കുടുങ്ങിരിക്കുകയാണ് ഡൽഹി നഗരം. ഇതോടെ രാജ്യതലസ്ഥാനത്തെ ജനജീവിതം ദുസഹമായി കൊണ്ടിരിക്കുകയാണ്. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ രാജ്യതലസ്ഥാനത്തെ ദുസഹാമായ ജീവിതത്തെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പ്രതികരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ദില്ലിയിലെ മോശം സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
മാസ്ക്ക് ധരിച്ചു നിൽക്കുന്ന ചിത്രത്തിനോടൊപ്പമായിരുന്നു താരം അനുഭവം പങ്കുവെച്ചത്. സിനിമ ഷൂട്ടിങ്ങിനായി ദില്ലിയിൽ എത്തിയതാണെന്നും പുകമഞ്ഞ് കാരണം ചിത്രീകരണം തുടരാൻ കഴിയാത്ത അവസഥയാണെന്നും നടി പറയുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. എയർ പ്യൂരിഫയറുകളും മാസ്കുകളും ഉപയോഗിച്ചാണ് ഇപ്പോൾ കഴിയുന്നത്. ഈ കഠിനമായ സാഹചര്യത്തിൽ ദില്ലി നിവാസികൾക്കായി പ്രാർഥിക്കുന്നു എന്നും പ്രിയങ്ക കുറിച്ചു.
Post Your Comments