GeneralLatest NewsMollywood

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം; ആ ചിരി മാഞ്ഞിട്ട് 20 വർഷം

സൈനുദീന്റെ മകനായ സിനി‍ൽ സൈനുദീനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിക്കഴിഞ്ഞു.

മലയാളത്തിലെ ഹാസ്യ താരങ്ങളില്‍ പ്രമുഖനായിരുന്നു നടൻ സൈനുദീൻ. മിമിക്രിയിലൂടെ സിനിമയിലേയ്ക്ക് എത്തുകയും വെള്ളിത്തിരയില്‍ ചിരിയുടെ പൂരം തീര്‍ക്കുകയും ചെയ്ത അനശ്വര നടൻ സൈനുദീൻ വിട വാങ്ങിയിട്ട് 20 വർഷം. സൈനുദീന്റെ മകനും നടനുമായ സിനിൽ സൈനുദീൻ ഫെയ്സ്ബുക്കിൽ അച്ഛനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ചു. ‘അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ’ എന്നു കുറിച്ചുകൊണ്ട് സിനിൽ അച്ഛന്റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടു കലാരംഗത്തേക്ക് കടന്നു വന്ന സൈനുദ്ദീന്‍ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് എത്തിയത്.  സയാമീസ് ഇരട്ടകൾ, ഹിറ്റ്ലർ, മിമിക്സ് പരേഡ്, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങി ഒട്ടനവവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. സിനിമയില്‍ മാത്രമല്ല ‘അമ്മ’യുടെ സ്റ്റേജ് ഷോകളിലും സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് 47–ാം വയസ്സിലാണ് വിടപറഞ്ഞത്.

സൈനുദീന്റെ മകനായ സിനി‍ൽ സൈനുദീനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിക്കഴിഞ്ഞു.

shortlink

Post Your Comments


Back to top button