CinemaGeneralLatest NewsMollywoodNEWS

അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും

മലയാള സിനിമ കുടുംബമാണ് നടി മല്ലിക സുകുമാരന്റേത്

മോളിവുഡിലെ ന്യൂജെൻ അമ്മയായ നടി മല്ലിക സുകുമാരന് ആശംസകളുമായി മക്കൾ. മലയാള സിനിമ കുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. സുകുമാരനിൽ നിന്ന് തുടങ്ങി ഇപ്പോൾ പേരക്കുട്ടികളിൽ വരെ എത്തി നിൽക്കുകയാണ്. അമ്മയ്ക്ക് അച്ഛനും പിന്നാലെ സിനിമ മേഖലയിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ മക്കൾ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കഴിഞ്ഞിരുന്നു. മക്കൾ മാത്രമല്ല മരുമക്കളായ പൂർണ്ണിമയും സുപ്രിയയും സിനിമയുടെ ഭാഗങ്ങളാണ്. ‌ മക്കൾക്കൊപ്പം അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മരുമക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

 

View this post on Instagram

 

Happy birthday Amma ❤️

A post shared by Prithviraj Sukumaran (@therealprithvi) on

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്.  പിറന്നാൾ ആശംസയ്ക്കൊപ്പം രണ്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം ഇരിക്കുന്നതിന്റേയും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

Happy Birthday to this coolest grand mom !! We love you ♥️ @sukumaranmallika

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

മൂത്ത മരുമകളുംനടിയുമായ പൂർണ്ണിമ ഇന്ദ്രജിത്തും അമ്മായിഅമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് എത്തിയിട്ടുണ്ട്. മൂത്ത മകൾ പ്രാർഥനയ്ക്കൊപ്പമുളള മല്ലിക യുടെ ചിത്രം പങ്കുവെച്ചു കെണ്ടാണ് പൂർണ്ണിമ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കൂളസ്റ്റ് മുത്തശ്ശിയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Happy Birthday Amma!♥️

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

സിനിമ കുടുംബത്തിലെത്തി സിനിമക്കാരിയായമാറിയ ആളാണ് സുപ്രിയ. മല്ലികയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സുപ്രിയ മേനോനും രംഗത്തെത്തിയിട്ടുണ്ട്. മല്ലികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസകൾ അമ്മ എന്നാണ് സുിപ്രിയ കുറിച്ചിരിക്കുന്നത്. .

shortlink

Related Articles

Post Your Comments


Back to top button